ചൊല്ല്

വായ്മൊഴിയായും വരമൊഴിയായും പകര്‍ന്നു കിട്ടിയ ചൊല്ലുകള്‍ ആസ്വദിക്കാനും പങ്കുവെയ്ക്കാനുമുള്ള ഒരു വേദിയാണിതു്. അതു പഴഞ്ചൊല്ലാകാം കവിതയാകാം ചിന്താശകലങ്ങളാകാം.....

Friday, January 04, 2008

ചതി നന്ദികേടു etc.

ചതി, നന്ദികേടു് ,നിരുത്തരവാദിത്വം

"Who shall guard the guards themselves?"


‘വേലി തന്നെ വിളവു തിന്നുക‘
‘ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?’
‘ഉടുതുണി തന്നെ പാമ്പായാലോ’
‘കള്ളന്‍ കപ്പപ്ലില്‍ തന്നെ’
'കുറുന്തോട്ടിക്കു വാതം വന്നാലോ'


"Don't bite the hand that feeds you"
"Cast no dirt into the well that gives you water"

‘ചോറു തന്ന കൈയ്ക്കു കടിക്കരുതു’
‘കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു’
‘കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു’
‘വന്ന വഴി മറക്കരുതു’
‘നാടു മറന്നാലും മൂടു മറക്കാമോ?’
‘ഉണ്ട ചോറിനു നന്ദി കാട്ടണം’
‘ഉണ്ട ചോറില്‍ കല്ലിടരുതു’
‘എടുത്തു നടന്നവരെ മറക്കരുതു’

"Nero was fiddling while Rome was burning"

'അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന'
'എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം'
Thursday, January 03, 2008

വാക്കും നാക്കും

"Words dont fill the belly"
"Actions speak louder than words"
"A closed mouth catcheth no flies"

'വാക്കു കൊണ്ടു കോട്ട കെട്ടുക'
'അടച്ചവായിലീച്ച കയറുകയില്ല'
'കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു'
'നാക്കു നീണ്ടവനു കുറിയ കൈ'
'എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ'
'പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം'
'വാക്കു കൊണ്ടു വയറു നിറയുകയില്ല'

Wednesday, January 02, 2008

പഴഞ്ചൊല്ലുകള്‍ 16 money matters

''Money is a beautiful enemey ''

'പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല്‍ മതി '
'ഇഷ്ടം മുറിക്കാന്‍‍ അര്‍ത്ഥം മഴു '
'ദ്രവ്യാ‍നുഗ്രഹം സര്‍വ്വ ദോഷകാരണം '
'അര്‍ത്ഥമനര്‍ത്ഥം '
'ധനം പെരുത്താല്‍ ഭയം പെരുക്കും '

''Money is honey '': ''Money rules the world ''

'ധനവാനു ദാതാവും ദാസന്‍ '
'ധനവാനു ഏവനും ബന്ധു'
'ഏതാനുമുണ്ടെങ്കില്‍ ആരാനുമുണ്ട് '
'പണമുള്ളവനേ മണമുള്ളൂ '
'ഇല്ലത്തുണ്ടെങ്കില്‍ ചെല്ലുന്നിടത്തുമുണ്ട് '
'കയ്യിലുണ്ടെങ്കില്‍ കാത്തിരിക്കാനായിരം പേര്‍ '
'പണത്തിനു മീതേ പരുന്തും പറക്കയില്ല '
'പണമമൃതം'
'പണമുണ്ടെങ്കില്‍ പടയെയും ജയിക്കാം'
'പണമാണു പ്രമാണം '
'പണമരികെ ഞായം പനയരികെ കള്ള്'
'പണമില്ലാത്തവന്‍ പിണം '
'പണമില്ലാത്തവന്‍ പുല്ലു പോലെ'
'ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി'

''Money makes money ''

'പണം കണ്ടാലേ പണം വരൂ '
'ആയത്തിനു മുമ്പു വ്യയം '
'ധനം ധനത്തോടു ചേരുന്നു '

*************************************

'ധനത്തിനു വേലി ധര്‍മ്മം തന്നെ'

Tuesday, May 29, 2007

ചൊല്ലുകള്‍ 15

something is better than nothing
'അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?'
'എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?'
'എല്ലാരും പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?'
'ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം'
'പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം'
'അണ്ണാങ്കുഞ്ഞും തന്നാലായതു് ’
Skill is better than strength
‘നഞ്ചെന്തിനു നാനാഴി'
'ആളു ചെറുതു കോളു വലുതു'
'കുരുത്തക്കേടു് കുന്നിക്കുരുവോളം മതി'
'കാന്താരിമുളകെന്തിനാ അധികം’
‘അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം’
‘ശേഷിയില്ലെങ്കിലും ശേമുഷി വേണം’
Prevention is better than cure
'പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം’
'ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം’
Better buy than borrow
‘അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും’
‘കടമില്ലാത്ത കഞ്ഞി ഉത്തമം’
‘അരയില്‍ പുണ്ണും അടുത്തു കടവും’
‘ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും’
‘കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു’
‘കടം അപകടം സ്നേഹത്തിനു വികടം’
‘കടത്തിനു തുല്യം രോഗമില്ല’
‘കടമൊരു ധനമല്ല’
‘കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം’
‘കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം’
Better wise than wealthy
‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’
‘ജ്ഞാനി എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു് ’
‘ഉള്ളതെല്ലാറ്റിലും നല്ലതു വിദ്യയാം’

Sunday, March 18, 2007

പഴഞ്ചൊല്ലുകള്‍-വര്‍ഗ്ഗീകരണം(1)

'അഞ്ചുതരക്കാര്‍ക്കു്‌ വിദ്യയില്ല' എന്നാണു പ്രമാണം.
അതില്‍ ഒരു തരം അലസന്മാരാണു്‌.
'ആലസ്യമെന്നുമേ ആപത്തുകാരണം'
'മടിയന്‍ മല ചുമക്കും'
'എളുപ്പപ്പണിയ്ക്കു ഇരട്ടപ്പണി'
വേലക്കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടിയവര്‍ പടച്ച ചൊല്ലുകള്‍ ഇനിയുമുണ്ടു്‌.അതില്‍ ഏതാനും ചിലതു്:
'പന്തിക്കു മുമ്പും പടയ്ക്കു പിമ്പും'
'ഉണ്ണാന്‍ പടയുണ്ട്, വെട്ടാന്‍ പടയില്ല'
'ഉണ്ടാലുറങ്ങണം, ഉറങ്ങിയാലുണ്ണണം'
കൂട്ടത്തില്‍ രസകരമായതും ഉണ്ട്‌.
'പത്തായം പെറും,ചക്കി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും'
'വേലയ്ക്കു വാടാ ചുപ്പാ : വയറ്റുവേദന അപ്പാ,
ഊണിനു വാടാ ചുപ്പാ : നെടിയില വെട്ടപ്പാ'
'ചക്കര തിന്നുമ്പോള്‍ നക്കി നക്കി, താരം കൊടുക്കുമ്പോള്‍ മിക്കി മിക്കി'

*****************

ജീവിതസന്ധാരണത്തിനു്‌ അവസരത്തിനൊത്തു വ്യാപരിക്കണമെന്നു്‌ പഴമക്കാര്‍-ചില ചൊല്ലുകള്‍:
'നാടോടുമ്പോള്‍ നടുവേ ഓടണം'
'ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം'
'ഹിരണ്യന്റെ നാട്ടില്‍ ഹിരണ്യായ നമ:'
'പരദേശത്തു ചെന്നാല്‍ പരമ്പര ദേശി'
'നാട്ടിനൊത്തു നടിക്കണം'
'വെള്ളപ്പന്‍ നാട്ടില്‍ വെള്ളച്ചോറുണ്ണണം'
'തലയ്ക്കു മീതെ വെള്ളം വന്നാല്‍ അതുക്കു മീതെ തോണി'
'നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം'
'കാലത്തിനൊത്തു കോലം'
വെറും അവസരവാദികള്‍ക്കുമുണ്ട് ചൊല്ലുകളുടെ കൂട്ടു്‌:
'അങ്ങും കൂടും ഇങ്ങും കൂടും, നടുക്കു നിന്നു തീയും കൊളുത്തും'
'അങ്ങുമുണ്ട് ഇങ്ങുമുണ്ട്, വെന്ത ചോറിനു പങ്കുമുണ്ടു്‌'

Labels: ,

Monday, January 08, 2007

മധുകരീന്യായം

മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളില്‍ നിന്നു തേന്‍ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു.
ചൊല്ലുകള്‍
'പലതുള്ളിപ്പെരുവെള്ളം'
'അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും'
'കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും'
'വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്നു്‌'
'ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ'
'പല തോടു ആറായിപ്പെരുകും'
'മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും'

Saturday, January 06, 2007

അഗതികഗതിന്യായം

ഗതിമുട്ടുമ്പോള്‍ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന ന്യായം
ചൊല്ലുകള്‍

'ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും'
'ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ'
(ചാമ-പുല്ലരി; ചെമ്മു്‌-ഭാഗ്യം , സ്വത്തു എന്നൊക്കെ വിവക്ഷിക്കാം)
'ഉറക്കത്തിനു പായ് വേണ്ട'
'കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും'
'പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും'
'വിശപ്പിനു രുചിയില്ല'

പട്ടന്മാരും ചുമടു ചുമക്കുമ-
തൊട്ടും ദൂഷണമല്ല നമുക്കു
ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ?
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
-കുഞ്ചന്‍ നമ്പ്യാര്‍