ചൊല്ലുകള്‍
'കുളിപ്പിച്ചാലും പന്നി ചേറ്റില്‍'
'അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ'
'നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ'
'പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം'
'ജാത്യാലുള്ളതു തൂത്താല്‍ പോകുമോ'
'തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും'
'കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല'
'ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ'
'ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ'
സമാനമായ ചിലതു്
'പിത്തള മിനുക്കിയാല്‍ പൊന്നാവില്ല'
'കഴുതയ്ക്കു ജീനി കെട്ടിയാല്‍ കുതിര ആവില്ല'
'അങ്ങാടിപ്പയ്യു് ആലയില്‍ നില്കില്ല'
'അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോദില്ല'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ