ഒരുവെടിക്കു രണ്ടുപക്ഷി എന്നാണു വിവക്ഷ . ദേഹലി (ഉമ്മറം) യിൽ ഇരിക്കുന്ന ദീപം അകത്തും പുറത്തും പ്രകാശം പരത്തും . ഒരേറിനു രണ്ടുഫലം വീഴുന്നപോലെ..
അച്ചിക്കുടുക്കാനും നായർക്കു പുതയ്ക്കാനും കൊള്ളാം
അങ്കവും കാണാം താളിയുമൊടിക്കാം - പ്രാചീന കേരളത്തിലെ പ്രധാനവിനോദപാധിയും സൗന്ദര്യ വർദ്ധക(കേശസംരക്ഷണ) വസ്തുവും പ്രതിപാദിക്കുന്ന ചൊല്ല്. ചൊല്ലിൽ നിന്നു തന്നെ തെളിഞ്ഞു വരുന്നുണ്ട് അക്കലത്തെ ഒരു ശരാശരിക്കാരൻ്റെ മാനസികവ്യവഹാരവും ജീവിതാവസ്ഥയും ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും എല്ലാം...
ഉപ്പും കൊള്ളാം വാവും കുളിക്കാം - വാവുകുളി (കറുത്തവാവിലെ കുളി , അതും കടലിൽ ) വളരെ പുണ്യം ലഭിക്കുമെന്ന വിശ്വാസം അല്പം വിരുതനായ ഒരു വിശ്വാസിയുടെ വിചാരത്തിൽ ഇങ്ങനെ ബഹിർസ്ഫുരിച്ചിരിക്കാം. കടലിൽ പോയി വാവിനു കുളിക്കുകയും ചെയ്യാം , പോരുമ്പോൾ കുറച്ചു ഉപ്പ് കൊണ്ടുവരുകയുമാകാം.
ഉപ്പും വിൽക്കാം ഊരും കാണാം
ഊട്ടും കാണാം ഉപ്പും വിൽക്കാം
കഴുത്തിലെ മിന്നും പോയി മനസ്സിനു സൗഖ്യവുമായി - ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലാതായപ്പോൾ ലഭിച്ച മനസ്സമാധാനത്തെ സൂചിപ്പിക്കുന്നു. ഒരു നെഗറ്റിവ് സ്പർശം ഉള്ള ചൊല്ല്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ