തിങ്കളാഴ്‌ച, ഒക്‌ടോബർ 09, 2006

കേരളത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍

കേരളത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ !
കേരളം ബ്രാഹ്മണര്‍ക്കു സ്വര്‍ഗ്ഗം, ബാക്കിയുള്ളോര്‍ക്കു നരകം.
എത്രകാലം പഴക്കമുള്ള ചൊല്ലായിരിക്കും ഇതു്‌!. കാലിക പ്രസക്തി മാത്രമുള്ള ഒന്നു്‌. വേണമെങ്കില്‍ ചരിത്രത്തിന്റെ ജാലകമെന്നു ഇത്തരം ചൊല്ലുകളെ വിശേഷിപ്പിക്കാം. നമ്മുടെ നാടിനെയോ ഭാഷയെയോ പുകഴ്ത്തുന്ന ചൊല്ലുകള്‍ ഒന്നും ലഭ്യമല്ല.മലയാളത്തെ പരാമര്‍ശ്ശിക്കുന്ന ഒന്നു രണ്ടു ചൊല്ലുകളുണ്ടു്‌.
മലയാളം വിട്ടാല്‍ പരദേശം.
മലയാളത്തിനും തുപ്പായി വേണോ?
ഇങ്ങനെയൊക്കെയാണെങ്കിലും ദേശമഹിമ ഉള്‍ക്കൊള്ളുന്ന ചൊല്ലുകള്‍ കുറച്ചുണ്ടു്‌.
കൊച്ചി കണ്ടവനച്ചി വേണ്ടാ, കൊല്ലം കണ്ടവനില്ലം വേണ്ടാ, അമ്പലപ്പുഴ കണ്ടവനമ്മയെ വേണ്ട
അമ്പലപ്പുഴ വേല കണ്ടാലമ്മയേയും വേണ്ട എന്നിങ്ങനെ..
*******************************

അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...