ഞായറാഴ്‌ച, മാർച്ച് 18, 2007

പഴഞ്ചൊല്ലുകള്‍-വര്‍ഗ്ഗീകരണം

'അഞ്ചുതരക്കാര്‍ക്കു്‌ വിദ്യയില്ല' എന്നാണു പ്രമാണം. അതില്‍ ഒരു തരം അലസന്മാരാണു്‌. 
ആലസ്യമെന്നുമേ ആപത്തുകാരണം
മടിയന്‍ മല ചുമക്കും
എളുപ്പപ്പണിയ്ക്കു ഇരട്ടപ്പണി

വേലക്കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടിയവര്‍ പടച്ച ചൊല്ലുകള്‍ ഇനിയുമുണ്ടു്‌.അതില്‍ ഏതാനും ചിലതു്:
പന്തിക്കു മുമ്പും പടയ്ക്കു പിമ്പും 
ഉണ്ണാന്‍ പടയുണ്ട്, വെട്ടാന്‍ പടയില്ല
ഉണ്ടാലുറങ്ങണം, ഉറങ്ങിയാലുണ്ണണം

കൂട്ടത്തില്‍ രസകരമായതും ഉണ്ട്‌. 
പത്തായം പെറും,ചക്കി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും
വേലയ്ക്കു വാടാ ചുപ്പാ : വയറ്റുവേദന അപ്പാ, ഊണിനു വാടാ ചുപ്പാ : നെടിയില വെട്ടപ്പാ
ചക്കര തിന്നുമ്പോള്‍ നക്കി നക്കി, താരം കൊടുക്കുമ്പോള്‍ മിക്കി മിക്കി

 ജീവിതസന്ധാരണത്തിനു്‌ അവസരത്തിനൊത്തു വ്യാപരിക്കണമെന്നു്‌ പഴമക്കാര്‍-ചില ചൊല്ലുകള്‍: 
നാടോടുമ്പോള്‍ നടുവേ ഓടണം
ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം
ഹിരണ്യന്റെ നാട്ടില്‍ ഹിരണ്യായ നമ:
പരദേശത്തു ചെന്നാല്‍ പരമ്പര ദേശി
നാട്ടിനൊത്തു നടിക്കണം
വെള്ളപ്പന്‍ നാട്ടില്‍ വെള്ളച്ചോറുണ്ണണം
തലയ്ക്കു മീതെ വെള്ളം വന്നാല്‍ അതുക്കു മീതെ തോണി
നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം
കാലത്തിനൊത്തു കോലം
വെറും അവസരവാദികള്‍ക്കുമുണ്ട് ചൊല്ലുകളുടെ കൂട്ടു്‌: 
അങ്ങും കൂടും ഇങ്ങും കൂടും, നടുക്കു നിന്നു തീയും കൊളുത്തും
അങ്ങുമുണ്ട് ഇങ്ങുമുണ്ട്, വെന്ത ചോറിനു പങ്കുമുണ്ടു്‌

അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...