ശനിയാഴ്‌ച, ജൂലൈ 18, 2020

പിഷ്ടപേഷണ ന്യായം

ചെയ്ത കാര്യം തന്നെ വ്യഥാ ആവർത്തിക്കുന്ന സാഹചര്യത്തെ അല്ലെങ്കിൽ അനാവശ്യമായ അമിതശ്രദ്ധയെ (അമിത വ്യത്തി-obsessive compulsive disorder) സൂചിപ്പിക്കാൻ ഉതകുന്ന ഏതാനും പഴഞ്ചൊല്ലുകളുണ്ട് .

പിഷ്ടം - പൊടിച്ചത് . പൊടിച്ചത് തന്നെ പിന്നെയും പൊടിക്കുക .

ഇതേ ആശയം പേറുന്ന മറ്റൊരു ന്യായമാണു ചർവിത ചർവണ ന്യായം  .

ചർവിതം- ചവച്ചത് . ചവച്ചതു തന്നെ വീണ്ടും വീണ്ടും ചവയ്ക്കുന്ന അവസ്ഥ


1. എണ്ണിയ പയർ അളക്കണോ

2. അരച്ചതു തന്നെ അരച്ചാൽ മുഖത്തു തെറിക്കും.

3. തവിടെന്തിനാ തരികല്ലിലിടുന്നേ

4. കൂട്ടിൽ കിടക്കുന്ന കോഴിയെ കെട്ടിയിടണോ

5. അരച്ചതു കൊണ്ടുപോയി ഇടിക്കരുത്

6. അരച്ചിടിച്ചാൽ മുഖത്തു തെറിക്കും






1 അഭിപ്രായം:

DKM പറഞ്ഞു...

namastE, Thanks for your sharing of proverbs.

I am collecting a few samskr^ta ONE-LINERS -- not really proverbs, but they also contain wisdom, I am sure you would agree. Here are some samples:--

1. അരക്ഷിതം തിഷ്ഠതി ദേവരക്ഷിതം
(ആരുമില്ലാത്തോർക്കു ദൈവം തുണ)

2. ന ഹി കൃതം ഉപകാരം സാധവോ വിസ്മരന്തി
(ആരുചെയ്ത ഉപകാരവും നല്ലവർ മറക്കില്ല)

3. അതി സർവ്വത്ര വർജ്ജയേത്
(ഒരിടത്തും ഒന്നിലും അതിരുകവിയാൻ പാടില്ല)

4. അർദ്ധരോഗഹരീ നിദ്രാ
(പാതി അസുഖം നന്നായൊന്നുറങ്ങിയാൽ മാറും)

5. ചന്ദനം ന വനേ വനേ
(എല്ലാക്കാട്ടിലും ചന്ദനം വളരില്ല)

6. ശരീരം ആദ്യം ഖലു ധർമ്മസാധനം
(നല്ലതു ചെയ്യാൻ ആദ്യം വേണ്ടത് രോഗമില്ലാത്ത ദേഹമാണ്)

7. ഏകോ ഗുണ: ഖലു നിഹന്തി സമസ്ത ദോഷാൻ
(ഒരൊറ്റ ഗുണം മതി, എല്ലാ ദോഷവും തീർക്കാൻ)

8. തുല്യേ ബലേ തു ബലവാൻ പരികോപമേതി
(ബലത്തിൽ തനിയ്ക്കു തുല്യരോടേ ദേഷ്യപ്പെടാവൂ)

9 . നോപകാരം വിനാ പ്രീതി:
(ഉപകാരം ചെയ്താലേ ആരെയും സന്തോഷിപ്പിയ്ക്കാനാകൂ)

10. ഷഡ്കർണ്ണോ ഭിദ്യതേ മന്ത്ര:
(രഹസ്യം മൂന്നാളറിഞ്ഞാൽ രഹസ്യമല്ലാതാകും)

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...