ചെയ്ത കാര്യം തന്നെ വ്യഥാ ആവർത്തിക്കുന്ന സാഹചര്യത്തെ അല്ലെങ്കിൽ അനാവശ്യമായ അമിതശ്രദ്ധയെ (അമിത വ്യത്തി-obsessive compulsive disorder) സൂചിപ്പിക്കാൻ ഉതകുന്ന ഏതാനും പഴഞ്ചൊല്ലുകളുണ്ട് .
പിഷ്ടം - പൊടിച്ചത് . പൊടിച്ചത് തന്നെ പിന്നെയും പൊടിക്കുക .
ഇതേ ആശയം പേറുന്ന മറ്റൊരു ന്യായമാണു ചർവിത ചർവണ ന്യായം .
ചർവിതം- ചവച്ചത് . ചവച്ചതു തന്നെ വീണ്ടും വീണ്ടും ചവയ്ക്കുന്ന അവസ്ഥ