വായ്മൊഴിയായും വരമൊഴിയായും പകര്‍ന്നു കിട്ടിയ ചൊല്ലുകള്‍ ആസ്വദിക്കാനും പങ്കുവെയ്ക്കാനുമുള്ള ഒരു വേദിയാണിതു്. അതു പഴഞ്ചൊല്ലാകാം കവിതയാകാം ന്താശകലങ്ങളാകാം..... This Blog is to share and study the Proverbs in Malayalam as well in other languages like English
ശനിയാഴ്‌ച, നവംബർ 25, 2006
അരണയും അന്ധവിശ്വാസവും
ബുധനാഴ്‌ച, നവംബർ 22, 2006
ഓണച്ചൊല്ലുകള്‍
വെള്ളിയാഴ്‌ച, നവംബർ 10, 2006
കാകതാലീയ ന്യായം / ഘുണാക്ഷര ന്യായം / അന്ധചടക ന്യായം / സ്ഥവിരലഗുഡ ന്യായം
തികച്ചും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളെ , യാതൊരു ബന്ധമില്ലെങ്കിലും കാര്യകാരണബന്ധമാരോപിക്കാൻ മനുഷ്യർക്കു ഒരു ചോദനയുണ്ട്. ശകുനം , നിമിത്തം , ജ്യോതിഷം , പലവിധങ്ങളായി പരന്നുകിടക്കുന്ന ഭാവി പ്രവചനങ്ങൾ തുടങ്ങി അസഖ്യം വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ - എന്തുതന്നെയായാലും അതു മനുഷ്യൻ്റെ അടിസ്ഥാന സവിശേഷതകളിലൊന്നു തന്നെയാണു്. probability / uncertainty / unpredictability . -statistics -ലും ഭൗതിക / ഗണിത ശാസ്ത്രത്തിലും മറ്റൊരു രീതിയിൽ ഇതിനെ കാണുന്നെങ്കിലും , അത്തരം കാര്യങ്ങളെ അതീന്ദ്രിയ ശക്തികളുടെ ഇടപെടലുകളായി കാണാനാണു മനുഷ്യനു താല്പര്യം. ചിലപ്പോൾ അതു ഭാഗ്യവും നിർഭാഗ്യവുമാകാം .
നാലു ന്യായങ്ങളിൽ അല്പസ്വല്പം അർത്ഥവ്യത്യാസമുണ്ടെങ്കിലും ഈ പഴഞ്ചൊല്ലുകളെ( Pazhamchollukal, Malayalam Proverbs) ഒരുമിച്ചുകൂട്ടി ഉൾപ്പെടുത്താം.
കാകതാലീയം : കാക്ക - പനമ്പഴം : കാക്ക വന്നിരുന്നപ്പോൾ പനമ്പഴം വീണു.
ഘുണാക്ഷരം - പുഴു വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ മണ്ണിൽ അക്ഷരം തെളിഞ്ഞു.
അന്ധചടകം - അന്ധനായ ഒരാൾ ചടകത്തെ (കുരുകിൽ പക്ഷി) പിടിച്ചത് ; പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപോലെ .
"മിളിതം പദയുഗളേ നിഗളിതയാ മാർഗ്ഗിതയാ ലതയാ" എന്ന് ഉണ്ണായി വാര്യർ
അതായത്,
തേടിയവള്ളി കാലിൽചുറ്റി
നോക്കിനടക്കുന്ന വള്ളി കാല്ക്കു തടഞ്ഞു
അച്ഛനിച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല്
നരികരഞ്ഞതും പനമ്പഴം വീണതും ഒത്തിരുന്നു
നിധികാണാൻ മരുന്നന്വേഷിച്ചപ്പോൾ നിധി തന്നെ കിട്ടി
വീണതു തന്നെ നമസ്കാരം
കാക്കയും വന്നു പനമ്പഴവും വീണു
ഉറക്കുതൂക്കി വീണതു മെത്തയിലേക്കു്
ഏറും മുഖവും ഒന്നൊത്തുവന്നു
കുമ്പിടാൻ പോയ ദൈവം കുറുകേ വന്നു
ചാറു ചിന്തിയതു ചോറിൽത്തന്നെ
വ്യാഴാഴ്‌ച, നവംബർ 09, 2006
കൃഷിയും പഴഞ്ചൊല്ലും (കൃഷി ചൊല്ലുകൾ - Krishi Chullukal)
വിതച്ചതു കൊയ്യും
ഏകദേശം ഇതേ ആശയം പേറുന്ന ചില പഴഞ്ചൊല്ലുകൾ :
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
(കൂരയും പൊക്കാളിയും നെല്ലിനങ്ങളുടെ പെരാണു്.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.)
*****************************
കൃഷിയും ഋതുക്കളും
ഓരോ വിളയോടനുബന്ധിച്ചും പഴഞ്ചൊല്ലുകളുണ്ട് .
വെള്ളരി നട്ടാൽ വിളയറിയാം
കുമ്പളം കായണം
മുരുക്കിലും പടരും മുളകുകൊടി
മടലി ടിഞ്ഞ തേങ്ങാകാ
പരപ്പുകൃഷി യെരപ്പു
പിലാവിന്റെ കാതൽ പൂതലാവുമ്പോൾ തേക്കിന്റെ ഇളന്തല പച്ച വിടും
ചിങ്ങമഴ തെങ്ങിനു നന്ന്
തെങ്ങിന് ദണ്ഡ് കവുങ്ങിനു കോല് നാലിനു മൂന്ന് കുറഞ്ഞാൽ പോര
തിരുവാതിരയ്ക്കു പയറു കുത്തിയാൽ ആറ്റ വരും
ചേന ചുട്ടു നടണം ചാമ കരിഞ്ഞു വിതയ്ക്കണം
കാഞ്ഞു പൊടിച്ചാൽ കാര്യം നന്ന്
കുഞ്ചെള്ളിനു നഞ്ചു മഴ
കാണം കാഞ്ഞു കുരുക്കണം
കാണത്തിനു കണ്ണു മറഞ്ഞാൽ മതി
എള്ളിനു എഴുഴുവ് കൊള്ളിനു ഒരുഴവ് ( പണ്ടു കാലത്തെ മുതിര കൃഷി യുടെ പ്രാധാന്യവും വ്യാപ്തിയും വ്യക്തമാക്കുന്ന പഴഞ്ചൊല്ലുകൾ )
കാച്ചിലുവള്ളി പ്ലാവിൽ പടർന്നാൽ ചക്കച്ചെല്ലം തീർന്നതു തന്നെ
ആദി പാതി പീറ്റ (വിത്തിനു തിരഞ്ഞ്ഞെടുക്കേണ്ട പ്രായം - , പ്ലാവ് , തെങ്ങ് , കവുങ്ങ് എന്നിവയെപ്പറ്റിയാണ് സൂചന )
ഇഞ്ചി നട്ട ലാഭവും മുടി കളഞ്ഞ സ്വൈരവും മലയാളത്തിനറിയാ
എല തൊട്ടാൽ കൊലയില്ല
ഏത്തവാഴയ്ക്കു ഏത്തമിടണം
ഉണ്ണാനും ഉടുക്കാനും തെക്കൻ
കന്നിക്കൂർക്ക കലം പൊളിക്കും
കഴുങ്ങിനു കുഴി മൂന്ന്
കൊട്ടനുറുമ്പ് കുരങ്ങു തെങ്ങു കവുങ്ങു പിലാവ്
കമുകു നട്ടു കാടാക്കുകയും തെങ്ങ് നട്ടു നാടാക്കുകയും
കോരിവിതച്ചാൽ കുറച്ചെ കൊയ്യൂ
കോരിവിതച്ചാലും വിധിച്ചതേ വിളയൂ
കളയില്ലാത്ത വിളയില്ല
കടച്ചിച്ചാണകം വളത്തിനാകാ
കന്നുള്ളവർക്കേ കണ്ണുള്ളൂ
കള പറിച്ചാൽ കളം നിറയും
മണ്ണറിഞ്ഞു വിത്തു് വേണ്ടതോ
ബുധനാഴ്‌ച, നവംബർ 08, 2006
ന്യായങ്ങള്‍
3 ദിക്ഷുപാദപ്രസാരണ ന്യായം
4 അജ-ഗജ-ന്യായം
5 അജഗരന്യായം
6 അജ വൃക ന്യായം
7 അജ ശുനക ന്യായം
8 അജാഗളസ്തന ന്യായം
9 അദ്രിമൂഷികപ്രസവന്യായം
10 അന്ധകവർത്തീയ ന്യായം
11 അന്ധഗജന്യായം
12 അണ്ഡഗോലാംഗുല ന്യായം
13 അന്ധചടക ന്യായം
14 അന്ധാനുഗതാന്ധ ന്യായം
15 അന്ധ പംഗു ന്യായം
16 ആരണ്യരോദനന്യായം
17 അരുന്ധതീ ദർശനന്യായം
പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും
പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...
-
മുത്തശ്ശിമാർ നാളും മാസവും കണ്ട് കാലാവസ്ഥ പ്രത്യേകിച്ച് മഴ പ്രവചിക്കുക ഏതെങ്കിലും പഴഞ്ചൊല്ലിനെ (Pazhamchollukal, Malayalam Proverbs) കൂട്ടുപ...
-
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണു പഴഞ്ചൊല്ലിനെക്കുറിച്ചുള്ള ആമുഖ പഴഞ്ചൊല്ല്. പതിര് എന്നതു കൊണ്ട് എന്തു തന്നെ ഉദ്ദേശിച്ചാലും , അന്ധവിശ്വാസങ്ങൾ, ...
-
1 അഗതികഗതിന്യായം 2 അജകൃപാണ ന്യായം 3 ദിക്ഷുപാദപ്രസാരണ ന്യായം 4 അജ-ഗജ-ന്യായം 5 അജഗരന്യായം 6 അജ വൃക ന്യായം 7 അജ ശുനക ന്യായം 8 അജാഗളസ്തന ന്യായം...