തികച്ചും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളെ , യാതൊരു ബന്ധമില്ലെങ്കിലും കാര്യകാരണബന്ധമാരോപിക്കാൻ മനുഷ്യർക്കു ഒരു ചോദനയുണ്ട്. ശകുനം , നിമിത്തം , ജ്യോതിഷം , പലവിധങ്ങളായി പരന്നുകിടക്കുന്ന ഭാവി പ്രവചനങ്ങൾ തുടങ്ങി അസഖ്യം വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ - എന്തുതന്നെയായാലും അതു മനുഷ്യൻ്റെ അടിസ്ഥാന സവിശേഷതകളിലൊന്നു തന്നെയാണു്. probability / uncertainty / unpredictability . -statistics -ലും ഭൗതിക / ഗണിത ശാസ്ത്രത്തിലും മറ്റൊരു രീതിയിൽ ഇതിനെ കാണുന്നെങ്കിലും , അത്തരം കാര്യങ്ങളെ അതീന്ദ്രിയ ശക്തികളുടെ ഇടപെടലുകളായി കാണാനാണു മനുഷ്യനു താല്പര്യം. ചിലപ്പോൾ അതു ഭാഗ്യവും നിർഭാഗ്യവുമാകാം .
നാലു ന്യായങ്ങളിൽ അല്പസ്വല്പം അർത്ഥവ്യത്യാസമുണ്ടെങ്കിലും ഈ പഴഞ്ചൊല്ലുകളെ( Pazhamchollukal, Malayalam Proverbs) ഒരുമിച്ചുകൂട്ടി ഉൾപ്പെടുത്താം.
കാകതാലീയം : കാക്ക - പനമ്പഴം : കാക്ക വന്നിരുന്നപ്പോൾ പനമ്പഴം വീണു.
ഘുണാക്ഷരം - പുഴു വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ മണ്ണിൽ അക്ഷരം തെളിഞ്ഞു.
അന്ധചടകം - അന്ധനായ ഒരാൾ ചടകത്തെ (കുരുകിൽ പക്ഷി) പിടിച്ചത് ; പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപോലെ .
"മിളിതം പദയുഗളേ നിഗളിതയാ മാർഗ്ഗിതയാ ലതയാ" എന്ന് ഉണ്ണായി വാര്യർ
അതായത്,
തേടിയവള്ളി കാലിൽചുറ്റി
നോക്കിനടക്കുന്ന വള്ളി കാല്ക്കു തടഞ്ഞു
അച്ഛനിച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല്
നരികരഞ്ഞതും പനമ്പഴം വീണതും ഒത്തിരുന്നു
നിധികാണാൻ മരുന്നന്വേഷിച്ചപ്പോൾ നിധി തന്നെ കിട്ടി
വീണതു തന്നെ നമസ്കാരം
കാക്കയും വന്നു പനമ്പഴവും വീണു
ഉറക്കുതൂക്കി വീണതു മെത്തയിലേക്കു്
ഏറും മുഖവും ഒന്നൊത്തുവന്നു
കുമ്പിടാൻ പോയ ദൈവം കുറുകേ വന്നു
ചാറു ചിന്തിയതു ചോറിൽത്തന്നെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ