പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല.
മകം പിറന്ന മങ്ക
പെണ്‍ചിത്തിര പൊന്‍ചിത്തിര
പെണ്‍കാര്യം വന്‍കാര്യം
പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
നാരീശാപം ഇളക്കിക്കൂട
അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
ഇനിയും ബാക്കിയുള്ളവ പെണ്ണിനെ ഇകഴ്ത്തുന്നവയാണു്. ഇതുവരെ പറഞ്ഞതിനേക്കാള്‍ കൂടുതലുണ്ട്. അവയില്‍ പ്രതിധ്വനിക്കുന്നതോ, സമൂഹത്തിനു സ്ത്രീയോടുള്ള ഒളിഭയവും പരിഹാസവും വെറുപ്പുമൊക്കെയാണു്.
പെണ്‍പിറന്ന വീടു പോല
ഇല്ലത്തു പെണ്‍പെറ്റപോലെ
മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്
അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
പെണ്‍ബുദ്ധി പിന്‍ബുദ്ധി
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
അമ്മയും മകളും പെണ്ണു തന്നെ
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
വേലക്കള്ളിക്കു പിള്ളസാക്ഷി
പുത്തനച്ചി പുരപ്പുറം തൂക്കും
അടുക്കളപ്പെണ്ണിനു അഴകു വേണമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ