പാദം പാദം വച്ചാൽ കാതം കാതം പോകാം (പ്രതിപദം - ഓരോ ചുവടും എത്രചുവട് കഴിഞ്ഞെന്നോർത്ത് വേവലാതിപ്പെടാതെ തുടർന്നും ചുവട് വച്ച് വച്ച് ഒടുവിൽ ലക്ഷ്യത്തെത്തുക )
പലതുള്ളിപ്പെരുവെള്ളം
പയ്യെത്തിന്നാൽ പനയുംതിന്നാം
അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്നു്
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
പല തോടു ആറായിപ്പെരുകും
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും